അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

Published : Feb 11, 2023, 08:01 PM ISTUpdated : Feb 11, 2023, 08:54 PM IST
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

Synopsis

തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവ്. 2018  ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവ്. 2018  ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴയില്‍ സമാനമായ കേസില്‍ മറ്റൊരാളെ കോടതി ശിക്ഷിച്ചു. 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ 30 കാരന് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. വള്ളികുന്നം അജ്മൽ ഹൗസിൽ ഇപ്പോൾ കടുവിങ്കൽ പ്ലാനേത്തു വടക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.

മാതാവ് ഉപേക്ഷിച്ച് പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ 24 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ എം എം ഇഗ്നേഷ്യസ് അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘുവാണ് ഹാജരായത്. 

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു