
തൃശൂര്‍: അയല്‍വാസികളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2018 ലാണ് സംഭവം നടന്നത്. ചെന്താപ്പിന്നിയിലെ ഭാര്യവീട്ടില്‍ താമസിക്കുന്നതിനിടെയാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്.
പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. നാലു കുട്ടികളിലൊരാളുടെ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. മറ്റു കേസുകളുടെ വിചാരണ തുടരുകയാണ്. പ്രതി പലപ്പോഴും മയക്കു മരുന്ന് കൊടുക്കാൻ ശ്രമിച്ചിരുന്നതായി കുട്ടി വിചാരണ വേളയിൽ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു കോടതിയില്‍ ഹാജരായി.
Read More : മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
അതേസമയം കണ്ണൂരില്‍ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് പിടിയിലായി. പയ്യന്നൂര്‍ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തു വയലിനെയാണ് പയ്യന്നൂർ പൊലീസ് രാവിലെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടു തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പതിനൊന്നു വയസ്സുകാരന്‍റ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.