സഹോദരിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മാവന് 40 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം പിഴ

Published : Mar 28, 2023, 09:46 PM IST
സഹോദരിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മാവന് 40 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം പിഴ

Synopsis

ശനിയാഴ്ച തോറും വീട്ടില്‍ പോകാന്‍ പേടിച്ചിരുന്ന കുട്ടി ഈ വിവരം തന്‍ററെ കൂട്ടുകാരിയെ അറിയിച്ചു. തുടര്‍ന്ന് കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിതോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മാവന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും നേരിടണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ്  പീഡനക്കേസ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുടുംബ വീട്ടില്‍ അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി പീഡിപ്പിച്ചു വരികയായിരുന്നു. 

ശനിയാഴ്ച തോറും വീട്ടില്‍ പോകാന്‍ പേടിച്ചിരുന്ന കുട്ടി ഈ വിവരം തന്‍ററെ കൂട്ടുകാരിയെ അറിയിച്ചു. തുടര്‍ന്ന് കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിതോടെയാണ് സംഭവം പുറത്തറിയുന്നത്. വിചാരണ സമയത്ത് കുട്ടിയുടെ മാതാവും അമ്മൂമ്മയും കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു. പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസതരിക്കുകയും 30 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം കുട്ടിയ്ക്കു നല്‍കണമെന്ന് കോതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

അതിനിടെ കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവതി പിടിയിൽ. പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തി വരികയായിരുന്ന അൻസിയ നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിര്‍ത്തിയാൽ യുവതി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഒരാഴ്ച്ചയ്ക്ക് മുന്പ് പട്ടികജാതി വിഭാഗത്തിൽ പെണ്‍കുട്ടിയെ നടുറോഡിലിട്ട് അൻസിയ മര്‍ദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങൾ ഫോണിൽ പകര്‍ത്തിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്പി വടി കൊണ്ട് തല്ലിയൊടിച്ചത്.

Read More : ഫിലിപ്പീന്‍സിൽ ഇന്ത്യക്കാരായ ദമ്പതിമാരെ യുവാവ് വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ