
ചക്കരക്കല്ല്: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവം. ബാവോട് സ്വദേശി സുമേഷാണ് പിടിയിലായത്.മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസി സമീറയുടെ പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചാവുകയായിരുന്നു.
"
മുമ്പ് തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറയുന്നു. എന്നാല്‍ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പശുവിന്‍റെ ഉടമ സമീറ പറയുന്നു. പശുവിനെ മാറ്റിക്കെട്ടാന്‍ നോക്കുമ്പോഴാണ് കിടാവിനെ കാണാതെപോയത് ശ്രദ്ധയില്‍പ്പെട്ടതെന്നും സമീറ പറയുന്നു.
പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam