
എറണാകുളം: കളമശ്ശേരിയിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് റിമാന്‍ഡിൽ. പൊന്നാനി ആലങ്ങോട്ട് മേലേക്കാട്ടിൽ വീട്ടിൽ യാസർ അറഫാത്താണ് അറസ്റ്റിലായത്.
താൻ വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് വാടകവീടെടുത്ത് താമസിപ്പിച്ചാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. യുവതിയുമൊത്ത് ഒരു മാസം താമസിച്ച ശേഷം ഇയാൾ പിന്നീട് വിദേശത്തേക്ക് പോയി. തുടർന്ന് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയന്ന വിവരത്തെ തുടർന്ന് കളമശ്ശേരി പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam