കണ്ണൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി പിടിയിൽ

Published : Jan 08, 2023, 06:42 PM IST
കണ്ണൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി പിടിയിൽ

Synopsis

ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അനുജൻ അഫ്സലിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ : കണ്ണൂർ ധർമടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫിനെയാണ് അനുജൻ അഫ്സൽ കുത്തി കൊന്നത്. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് അനുജൻ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ മൽപ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സൽ ജേഷ്ഠനെ കുത്തി പരിക്കേൽപ്പിച്ചത്. വയറിനാണ് കുത്തേറ്റത്. 

വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധർമ്മടം പൊലീസും നാട്ടുകാരും ചേർന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അനുജൻ അഫ്സലിനെ തലശ്ശേരിയിൽ വച്ച് ഇന്ന് രാവിലെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്