പ്രണയബന്ധം ഇഷ്ടമായില്ല; യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ

Published : Mar 23, 2019, 07:31 PM IST
പ്രണയബന്ധം ഇഷ്ടമായില്ല; യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ

Synopsis

ക​ല്‍​പേ​ഷി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നുവെന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

താനെ: പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. ക​ല്‍​പേ​ഷ് ചൗ​ധ​രി എന്ന ഇരുപത്തിമൂന്നുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

താനെ ജില്ലയിലുള്ള അം​ബ​ര്‍​നാ​ഥ് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ല്‍​പേ​ഷി​നു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ​ഈ ബന്ധത്തിൽ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് തീരെ താത്പര്യമുണ്ടായിരുന്നില്ല. ഇ​തു​സം​ബ​ന്ധി​ച്ച് ക​ല്‍​പേ​ഷി​ന്‍റെ​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

ഈ മാസം ആദ്യം മുതൽ ക​ല്‍​പേ​ഷി​നെ കാ​ണാ​താ​വുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിൽ വ്യാ​ഴാ​ഴ്ച മു​ര്‍​ബാ​ദ്-​മാ​സ റോ​ഡി​ലെ ഒ​രു ഫാം​ഹൗ​സി​നു സമീപമുള്ള കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നും അ​ഴു​കി​യ നി​ല​യി​ല്‍ ക​ല്‍​പേ​ഷി​ന്‍റെ മൃ​ത​ദേ​ഹം പൊലീസ് ക​ണ്ടെ​ത്തി.

ക​ല്‍​പേ​ഷി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നുവെന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്നാ​ണ് ക​ല്‍​പേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ