ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Web Desk   | Asianet News
Published : Dec 06, 2020, 11:47 PM IST
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Synopsis

ഭാര്യ ജെസിയുടെ കഴുത്തിലും തലയിലും മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. കൃത്യം നടത്തിയ ശേഷം വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങി മരിച്ചത്.

കോട്ടയം:  വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വി കോട്ടയം സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ബിജുവിന്റെ ഭാര്യ ജെസി താമസിച്ചിരുന്ന വി കോട്ടയത്തെ വാടക വീട്ടിൽ എത്തിയാണ് ആക്രമിച്ചത്. വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കിയാണ് ബിജു അകത്ത് കടന്നത്. 

ഭാര്യ ജെസിയുടെ കഴുത്തിലും തലയിലും മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. കൃത്യം നടത്തിയ ശേഷം വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങി മരിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജെസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസിൽ റിമാന്റിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്