മൃതദേഹം ചിതയിൽ വെക്കും മുമ്പ് പൊലീസിന് സംശയം, അന്വേഷണം; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ, സംഭവം കോട്ടയത്ത് 

Published : Dec 01, 2022, 06:41 PM ISTUpdated : Dec 01, 2022, 08:31 PM IST
മൃതദേഹം ചിതയിൽ വെക്കും മുമ്പ് പൊലീസിന് സംശയം, അന്വേഷണം; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ, സംഭവം കോട്ടയത്ത് 

Synopsis

മൃതദേഹം ചിതയിൽ വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കൊലപാതകമെന്ന സംശയം പൊലീസിനുണ്ടായത്.

കോട്ടയം : കോട്ടയം പനച്ചിക്കാട് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) വാണ് അറസ്റ്റിലായത്. നവംബർ 23 നായിരുന്നു സതി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു മൊഴി നൽകിയിരുന്നത്. മൃതദേഹം ചിതയിൽ വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കൊലപാതകമെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ സംസ്കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.  പോസ്റ്റ്മോർട്ടത്തിലാണ് ബിജു അമ്മയെ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കുമ്പോഴും അമ്മയെ ഭീഷണിപ്പെടുത്തി ബിജു കള്ള മൊഴി നൽകിയെന്നും പൊലീസ് കണ്ടെത്തി. ചിങ്ങവനം പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. 

'വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്ക്, പള്ളി മണിയടിച്ച് കൂടുതൽപ്പേരെ പ്രദേശത്തേക്കെത്തിച്ചു'; പൊലീസ് കോടതിയിൽ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ