
തൊടുപുഴ : മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാന്‍റു ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം
പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.
നൂറുവയസുള്ള സ്ത്രീയുടെ കാലുകൾ വെട്ടിമാറ്റി പാദസരം മോഷ്ടിച്ചു
രാജസ്ഥാനില്‍ മോഷണത്തിനായി വയോധികയോട് കൊടും ക്രൂരത. നൂറുവയസെത്തിയ സ്ത്രീയുടെ കാലുകൾ വെട്ടിമാറ്റി പാദസരം മോഷ്ടിച്ചു. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിൽ വച്ചാണ് വയോധിക ആക്രമിക്കപ്പെട്ടത്. വൃദ്ധയുടെ രണ്ടു കാൽ പാദങ്ങളും താഴെ നിന്ന് അറുത്തെടുക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് സംഭവം. ഇരു കാലുകളും മുറിച്ചു മാറ്റുമ്പോൾ കരയുകയല്ലാതെ മറ്റൊന്നും ചെയ്യാൻ അവര്‍ക്ക് സാധിച്ചില്ല. വെള്ളി പാദസരം മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ ക്രൂരത.
ഗൽട്ട ഗേറ്റിലെ മീന കോളനിയിലാണ് സംഭവം. ജമുന ദേവി എന്ന വൃദ്ധയാണ് ആക്രണത്തിന് ഇരയായതെന്നും പൊലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചാ സമയത്ത് ജമുന ദേവി മാത്രമായിരുന്നു വീട്ടിൽ. മകളോടൊപ്പമായിരുന്നു അവര്‍ രാത്രി ഉറങ്ങാൻ കിടന്നത് എന്നാൽ, മകൾ രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിലേക്ക് പോയി. ഇത് മനസിലാക്കിയ കവച്ചാസംഘം, വീട്ടിൽ അതിക്രമച്ചു കയറി. ജമുനാ ദേവിയെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നാലെ പാദസരം ഊരാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടര്‍ന്നാണ് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഇരു കാൽപാദങ്ങളും അറുത്തുമാറ്റി പാദസരം കൈക്കലാക്കുകയായിരുന്നു.