ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Published : Oct 21, 2026, 11:14 PM IST
idukki peermade double murder

Synopsis

ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവെച്ചായിരുന്നു. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്.

ഇടുക്കി: പീരുമേട് ​ഗ്ലെൻമേരി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പീരുമേട് സ്വദേശി പ്രിൻസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ പ്രിയങ്ക, ഭാര്യയുടെ മാതാവ് വസന്ത എന്ന നേശം എന്നിവരെയാണ് പ്രിൻസ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവെച്ചായിരുന്നു. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിലെ പെയിന്റിങ് ജോലിക്കിടെ പ്രണയം മൊട്ടിട്ടു; യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം, ഭാര്യയും കാമുകനും അറസ്റ്റിൽ
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ