വീട്ടിലെ പെയിന്റിങ് ജോലിക്കിടെ പ്രണയം മൊട്ടിട്ടു; യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം, ഭാര്യയും കാമുകനും അറസ്റ്റിൽ

Published : Oct 21, 2026, 09:09 AM IST
vijayapura murder

Synopsis

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്.

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറി(42)ന്റെ മരണത്തിലാണ് ഭാര്യ അശ്വിനി(30) കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ(25) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് പിടികൂടിയത്.

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ വാഹനാപകടത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെ പൊലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഭാര്യയെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാജശേഖറും അശ്വിനിയും പത്തുവർഷം മുൻപാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്. ഏഴുമാസം മുൻപാണ് ദമ്പതിമാർ പുതിയ വീട് നിർമിച്ച് ഇവിടേക്ക് താമസം മാറിയത്. ഈ വീടിന്റെ പെയിന്റിങ് ജോലിക്കെത്തിയതായിരുന്നു ആനന്ദ്. വീട്ടിലെ പെയിന്റിങ് ജോലിക്കിടെ ആനന്ദും അശ്വിനിയും അടുപ്പത്തിലായി. തുടർന്നാണ് ഇരുവരും ചേർന്ന് രാജശേഖറിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

രാജശേഖറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ഇത് വാഹനാപകടമായി ചിത്രീകരിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ആനന്ദ് സച്ചിൻ എന്നയാളുടെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെയും സഹായംതേടി. ഒക്ടോബർ നാലിന് അഞ്ചുമണിയോടെയാണ് രാജശേഖർ പ്രഭാതസവാരിക്കായി വീട്ടിൽനിന്നിറങ്ങിയത്. ഈ സമയം ഭാര്യ അശ്വിനി കാമുകന് വിവരം കൈമാറി. തുടർന്ന് കാറുമായി വഴിയിൽ കാത്തിരുന്ന സച്ചിനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രാജേശഖറിന് നേരേ കാറോടിച്ച് കയറ്റി കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ സച്ചിനെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
തമിഴ്നാട്ടിൽ നഴ്സായ യുവതിയെ കൊലപ്പെടുത്തി മാല കവർന്നത് സഹപ്രവർത്തകൻ; 'ക്രമസമാധാനനില തകർന്നു', വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ