ബലാത്സംഗം ചെറുത്ത നാലുവയസ്സുകാരി കൊല്ലപ്പെട്ടു; ദുഃഖം താങ്ങാനാകാതെ കുട്ടിയുടെ പിതാവ് ജീവനൊടുക്കി

Published : Mar 14, 2021, 12:16 PM IST
ബലാത്സംഗം ചെറുത്ത നാലുവയസ്സുകാരി കൊല്ലപ്പെട്ടു; ദുഃഖം താങ്ങാനാകാതെ കുട്ടിയുടെ പിതാവ് ജീവനൊടുക്കി

Synopsis

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. തന്റെ ഫ്‌ലാറ്റില്‍വെച്ചാണ് 30കാരന്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കക്കൂസില്‍ ഘടിപ്പിച്ച കുഴലില്‍ ഉപേക്ഷിച്ചു.  

മുംബൈ: ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സങ്കടം താങ്ങാനാവാതെ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലിയിലാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയായ സന്തോഷ് രാജത് എന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് എസ്പി ഹരേശ്വര്‍ സ്വാമി അറിയിച്ചു. ഇന്ത്യ ടുഡേയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. തന്റെ ഫ്‌ലാറ്റില്‍വെച്ചാണ് 30കാരന്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കക്കൂസില്‍ ഘടിപ്പിച്ച കുഴലില്‍ ഉപേക്ഷിച്ചു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കൊണ്ടുപോയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ കുടുംബം നരോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് ഫ്‌ലാറ്റുകളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. തിരിച്ചിലിനിടെ പ്രതിയുടെ ഫ്‌ലാറ്റിലെ ബാത്ത്‌റൂമില്‍ രക്തക്കറ കണ്ടതാണ് തുമ്പായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മകള്‍ മരിച്ച ദുഃഖം താങ്ങാനാകാതെ പിതാവ് വിഷം കഴിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച അദ്ദേഹം മരിച്ചെന്നും പൊലീസ് അറിയിച്ചു. പ്രതി ജാര്‍ഖണ്ഡ് സ്വദേശിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ദാദ്രയിലാണ് താമസം. വിവിധ ഫാക്ടറികളില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; യുവതിയെ ബലം പ്രയോഗിച്ച് സ്ലീപ്പർ ബസിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ആശ്വാസ വാര്‍ത്ത! സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ, മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ