ആൾമാറാട്ടം നടത്തി പരീക്ഷ ജയിച്ചു, എംബിബിഎസ് ഡോക്ടർ ദില്ലിയിൽ അറസ്റ്റിൽ

Published : Mar 13, 2021, 12:10 PM IST
ആൾമാറാട്ടം നടത്തി പരീക്ഷ ജയിച്ചു, എംബിബിഎസ് ഡോക്ടർ ദില്ലിയിൽ അറസ്റ്റിൽ

Synopsis

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിവർക്ക് ഇന്ത്യയിൽ ചികിത്സിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി എഴുതുന്ന പരീക്ഷയാണ് ഇത്...

ദില്ലി: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുട‍‍ർന്ന് 35കാരനായ ഡോക്ടർ അറസ്റ്റിൽ. എംബിബിഎസ് ബിരുധദാരിയായ മനോഹർസിം​ഗ് മറ്റൊരാളെ ഉപയോ​ഗിച്ചാണ് ഡി​ഗ്രീ പരീക്ഷ എഴുതിയതെന്നാണ് കണ്ടെത്തിയത്. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബോ‍ർഡ് ഓഫ് എക്സാമിനേഷൻ സംഘടിപ്പിച്ച ഫോറിൻ മെഡിക്കൽ ​ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ ) മറ്റൊരാളെ വച്ച് എഴുതിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിവർക്ക് ഇന്ത്യയിൽ ചികിത്സിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി എഴുതുന്ന പരീക്ഷയാണ് ഇത്. 2020 ഡിസംബർ നാലിനാണ് അവസാനമായി ഈ പരീക്ഷ നടത്തിയത്. ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മനോർസിം​ഗിന് മധുര റോഡിലാണ് സെന്റർ ലഭിച്ചത്. 

 പരീക്ഷാ ഹാളിൽ നിന്ന് എടുത്ത ഫോട്ടോയും ഹാൾട്ടിക്കറ്റിൽ നൽകിയ ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതോടെ പരീക്ഷാ ഫലം തടഞ്ഞുവച്ചു. മനോഹർ സിം​ഗ് ബുധനാഴ്ച വെരിഫിക്കേഷന് എൻബിഇയിലെ. പരിശോധനയിൽ പരീക്ഷ എഴുതിയത് മനോഹർ സിം​ഗ് അല്ലെന്ന് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

തജ്കിസ്ഥാനിൽ നിന്ന് എംബിബിഎസ് ഡി​ഗ്രി നേടിയ താൻ കഴിഞ്ഞ ആറ് വർഷമായി എഫ്എംജിഇ കടന്നുകിട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് മനോഹർ പൊലീസിന് മൊഴി നൽകി. നാല് ലക്ഷം രൂപ നൽകിയാൽ പരീക്ഷ എഴുതാമെന്ന് ഒരു ഡോക്ടർ ഏറ്റു.  ഇയാളാണ് മനോഹറിന് പകരമായി 2020 ഡിസംബർ 4ന് പരീക്ഷ എഴുതിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം