
ഹൈദരാബാദ്: വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് സംഭവം. 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽവെച്ച് രാത്രിയാണ് മകൻ കൊലപാതകം നടത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി അവർ പറഞ്ഞു.
Read More.... സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം
യുവതിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പിന്നീട് കഴുത്ത് മുറിക്കുകയും കൈകാലുകൾ വെട്ടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam