കണ്ണൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു

Published : Feb 16, 2021, 12:08 AM IST
കണ്ണൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു

Synopsis

മന്ത്രി കെകെ ശൈലജ പങ്കെടുത്ത പരിപാടിയുടെ ബാനറുകൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ വാക്ക് ത‍ർക്കത്തിനിടെയാണ് കൊലപാതകം. 

കണ്ണൂര്‍: കണ്ണൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കൂത്തുപറമ്പ് ചീരാറ്റ സ്വദേശി സജീവൻ ആണ് മരിച്ചത്. പ്രതി ശ്രീജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മന്ത്രി കെകെ ശൈലജ പങ്കെടുത്ത പരിപാടിയുടെ ബാനറുകൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ വാക്ക് ത‍ർക്കത്തിനിടെയാണ് കൊലപാതകം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും മുൻവൈരാഗ്യം ഇല്ലെന്നും പൊലീസ് പറഞ്ഞു. കൂത്തുപറമ്പിൽ ടാക്സി ഡ്രൈവറാണ് സജീവൻ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട, റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ