
ലഖ്നൗ: ആറുവയസുകാരനെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ക്രൂര കൃത്യം നടന്നത്. രാം സാവ്രെ യാദവ് എന്നയാളാണ് ഫരീദ് എന്ന സൂരജ് യാദവിനെ കൊലപ്പെടുത്തിയത്.
നവംബർ 19 നാണ് രാം സാവ്രെ യാദവ് ആറുവയസുകാരനെ കൊലപ്പെടുത്തിയത്. സൂരജിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈൻസിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.
സൂരജിന്റെ അമ്മ ഹിന അടുത്തിടെയാണ് സാവ്രെ യാദവിനെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ മകന്റെ പേര് മാറ്റുകയും ചെയ്തു. എന്നാൽ സാവ്രെ യാദവിനും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ വെറുപ്പാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൈൻസിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാവ്രെ യാദവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam