ഭാര്യയെയും 18മാസം പ്രായമായ പെണ്‍കുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

Published : Nov 13, 2020, 03:11 PM IST
ഭാര്യയെയും 18മാസം പ്രായമായ പെണ്‍കുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

Synopsis

ഭാര്യയെയും കുഞ്ഞിനെയും കൊന്നതിന് ശേഷം സുനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.  

ദില്ലി: ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍. 32കാരിയായ മഞ്ജു ദേവിയെയും കുഞ്ഞിനെയും കൊന്നാണ് 35കാരനായ സുനില്‍ കുമാര്‍ ജീവനൊടുക്കിയത്. 

ബുധനാഴ്ചയാണ് മരണം നടന്നത്. കിടക്കയിലാണ് മഞ്ജു ദേവിയുടെയും മകളുടെയും മൃതദേഹം കിടന്നിരുന്നത്. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്റ്റോര്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഭാര്യയെയും കുഞ്ഞിനെയും കൊന്നതിന് ശേഷം സുനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരമായി വഴക്കുകൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത്് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 വർഷമായിട്ടും കുട്ടികളില്ല, ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം, മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറി ഭാര്യ, അറസ്റ്റ്
ഫസ്റ്റ് ക്ലാസിലുള്ളവരും പൈലറ്റുമാരും ഇറങ്ങി, വിമാനത്തിന്റെ ഡോർ തകർക്കാൻ ശ്രമിച്ച് എസി പോലുമില്ലാതെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ