ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി യുവാവ് ഡ്രൈനേജ് ടാങ്കില്‍ തള്ളി

By Web TeamFirst Published Sep 22, 2019, 4:30 PM IST
Highlights

കൊലപാതകം നടത്തി, മൃതദേഹം ടാങ്കില്‍ തള്ളിയതിനുശേഷം ഇയാള്‍ നേരെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. 

ദില്ലി: ദില്ലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഡ്രൈനേജ് ടാങ്കില്‍ തള്ളി. 37കാരനായ ടിവി മെക്കാനിക്കാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 

കൊലപാതകം നടത്തി, മൃതദേഹം ടാങ്കില്‍ തള്ളിയതിനുശേഷം ഇയാള്‍ നേരെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. സംഭവത്തില്‍ തെളിവെടുക്കാന്‍ ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

click me!