പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി, ആത്മഹത്യക്ക് പ്രേരിപ്പിച്ചു; 9 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

Published : Oct 02, 2022, 02:53 PM IST
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി, ആത്മഹത്യക്ക് പ്രേരിപ്പിച്ചു; 9 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

Synopsis

ഗര്‍ഭിണായണെന്ന് അറിഞ്ഞതോടെ പുറത്തുപറഞ്ഞാൽ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി ജീവനൊടുക്കി

പാൽഗര്‍ (മഹാരാഷ്ട്ര) : 19 കാരിയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത 29 കാരനെ ഒമ്പത് വര്‍ഷത്തിന് ശേഷം പിടികൂടി. മഹാരാഷ്ട്രയിലെ പാര്‍ഗര്‍ ജില്ലിയിലാണ് സംഭവം. സുൽത്താൻ എന്ന രാജ നൂര്‍ മുഹമ്മദ് ഷെയ്ക് ആണ് പൊലീസ് പിടിയിലായത്. 2013 ഫെബ്രുവരിയിലാണ് 19 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്തത്. മദ്യവും മയക്കുമരുന്നും നൽകിയായിരുന്നു ആക്രമണമെന്ന് പൊലീസ് ഇൻസ്പെക്ടര്‍ പ്രമോദ് ബദഖ് പറഞ്ഞു. 

പെൺകുട്ടി ഗര്‍ഭിണിയായതോടെ ഇത് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. തന്റെ പേര് പുറത്ത് പറഞ്ഞാൽ പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാൾ പെൺകുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്നും അപമാനിക്കുകയും ചെയ്തു. ഇതോടെ 2013 ഏപ്രിൽ 22 ന് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. നല്ലസ്പോറ പൊലീസ് ബലാത്സംഗത്തിനും ആത്മഹത്യപ്രേരണയ്ക്കും ഇയാൾക്കെതിരെ കേസെടുത്തു. 

ഇതോടെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി വിവിധ വകുപ്പുകളുടെ സഹായം പൊലീസ് തേടിയിരുന്നു. ഇന്റലിജൻസ് വിഭിഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ സ്ഥലം കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ അറസ്റ്റ് പേടിച്ച് ഉത്തര്‍പ്രദേശിൽ നിന്ന് പശ്ചിമബംഗാളിലേക്ക് കടക്കുകായയിരുന്നുവെന്ന് പ്രതി മൊഴി നൽകി. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ