ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ചു; 19കാരിയായ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി 

Published : May 20, 2022, 12:43 PM ISTUpdated : May 20, 2022, 12:46 PM IST
ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ചു; 19കാരിയായ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി 

Synopsis

പ്രതി പെൺകുട്ടിയെ നിരവധി തവണ കുത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം ബീച്ചിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

പനാജി: ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി.  ദക്ഷിണ ഗോവയിലെ വെൽസോൺ ബീച്ചിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കിഷൻ കലങ്കുത്കർ (26) അറസ്റ്റിലായത്. 

കോളേജ് വിദ്യാർഥിയായ യുവതിയുമായി പ്രതി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ഇരുവരും ബീച്ചിലേക്ക് പോയി. ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതി നിയന്ത്രണം നഷ്ടപ്പെട്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് (സൗത്ത്) അഭിഷേക് ധനിയ പറഞ്ഞു. പ്രതി പെൺകുട്ടിയെ നിരവധി തവണ കുത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം ബീച്ചിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വാസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചതായും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.  

കണ്ണൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം, ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും മുകളിൽകൂടി ലോറി കയറിയിറങ്ങുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം