പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk   | Asianet News
Published : Mar 13, 2022, 12:03 AM IST
പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ്. 

റാന്നി: പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും രണ്ട് സഹോദരിമാരും മാത്രമാണ് വാടക വീട്ടിൽ കഴിയുന്നത്. സഹോദരിമാർ രണ്ടും ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. 

കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ്. കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ആദ്യ പീഡനം ശ്രമം നടന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെൺകുട്ടിയെ കടന്നു പിടിച്ചു. 

ലൈംഗികചുവയോടെ സംസാരിച്ചു. കുട്ടിയെ ഫോണിൽ വിളിച്ചും അസഭ്യം പറഞ്ഞു. സ്കൂളിലെത്തിയ പെൺകുട്ടി വിവിരങ്ങൾ അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം ഷിജുവിനെതിരെ പോക്സോ നിയത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

സ്കൂൾ അധികൃതർ പരാതി നൽകിയതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ വിവരങ്ങൾ അറിഞ്ഞത്. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഷിജു ബൈക്കിൽ കയറ്റി സ്കൂളിൽ കൊണ്ടുവിടുമായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അമ്മയാണ് ഇതിന് നിർബന്ധിച്ചിരുന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ