
ലക്നൗ: പ്രണയം നടിച്ച് വിവാഹ വാഗ്ഗാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഹിന്ദു യുവാവെന്ന പേരിൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. യുവാവ് തന്നെ മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
അങ്കിത് എന്ന പേരിലാണ് യുവാവ് 24 കാരിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞ് ആബിദ് യുവതിയെ ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചു. പലതവണ ലൈംഗിക ബന്ധതത്തിൽ ഏർപ്പെട്ടു. പിന്നീടാണ് യുവതി താൻ വഞ്ചിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. യുവാവ് മാംസം കഴിക്കുകയും യുവതിയെ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തതോടെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ചതി മനസിലാക്കുന്നത്.
ചോദ്യം ചെയ്തതോടെ സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി തന്നെ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ ആരോപിച്ചതായി ഇന്ത്യാ ടുഡേ റുപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ തന്നെ നിർബന്ധിച്ച് മതം മാറ്റിയതായും, യുവാവിന്‍റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും മാംസഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ യുവാവിന്റെ കുടുംബാംഗങ്ങൾ മർദിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. പ്രതിയായ ആബിദിന്‍റെ വീട്ടിൽ തടവുകാരിയെപ്പോലെയായിരുന്നു യുവതി. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസയം മറ്റൊരു കേസിൽ 20 വയസുകാരനെതിരെ സമാന പരാതിയുമായി ഒരു യുവതി രംഗത്തെത്തി. തന്നോട് അടുപ്പം കാണിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ആനന്ദ് എന്ന പേരിലാണ് യുവാവ് പെണ്‍കുട്ടയുമായി അടുക്കുന്നത്.പിന്നീട് ഇരുവരും ഒരു അമ്പലത്തിൽവെച്ച് വിവാഹതിരായി. അടുത്തിടെ യുവതി ഗർഭിണിയായി. ഇതോടെ കുട്ടിയെ അബോർട്ട് ചെയ്യണമെന്ന് യുവാവ് പറഞ്ഞു. തുടർന്നാമ് യുവാവ് മറ്റൊരു മതത്തിൽപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഈ കേസും അന്വേഷിച്ച് വരികയാണെന്ന് റൂറൽ എസ്പി രാജ്കുമാർ അഗർവാൾ വ്യക്തമാക്കി.
Read More : ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി, പിടികൂടി നാട്ടുകാർ; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam