ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി, പിടികൂടി നാട്ടുകാർ; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Published : Jun 04, 2023, 12:23 AM IST
ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി, പിടികൂടി നാട്ടുകാർ; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. 

രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് കാര്യങ്ങൾ വീട്ടുകാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

Read More : മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; പകയിൽ മരുമകനെ വാക്കത്തികൊണ്ട് വെട്ടി, പിതാവ് പിടിയിൽ, സംഭവം അടിമാലിയിൽ

മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More :  നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്