വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍; പിന്നില്‍ പരിചയക്കാരനെന്ന് സൈബര്‍ പൊലീസ്

Published : Nov 03, 2019, 08:55 PM IST
വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍; പിന്നില്‍ പരിചയക്കാരനെന്ന് സൈബര്‍ പൊലീസ്

Synopsis

അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്.  ഇതില്‍ വാട്സ്ആപ്പില്‍ നിന്നുള്ള വീഡിയോ കോളുകളും ഓഡിയോ കോളുകളും ഉണ്ടായിരുന്നു. 

ചണ്ഡിഗഡ്: പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

പെണ്‍കുട്ടി വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെപ്തംബറില്‍ ആയിരുന്നു ഇയാള്‍ നമ്പര്‍ അപ്ലോഡ് ചെയ്തത്. അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്.  ഇതില്‍ വാട്സ്ആപ്പില്‍ നിന്നുള്ള വീഡിയോ കോളുകളും ഓഡിയോ കോളുകളും ഉണ്ടായിരുന്നു. 

സംഭവം തുടര്‍ന്നതോടെ മാനസ്സികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് പരീക്ഷ ശരിയായി എഴുതാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ പരിചയമുള്ളയാളാണ് നമ്പര്‍ നല്‍കിയതെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി. 

സെപ്തംബര്‍ 23 ന് ആണ് മൊബൈല്‍ നമ്പര്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സെപ്തംബര്‍ 25നാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് സൈബര്‍ പൊലീസിന് കൈമാറുകയും ചെയ്തു. 

'' അറിയാത്ത ഏതോ വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് 50 ഓ 60 ഓ തവണയാണ് വീഡിയോ ഓഡിയോ കോളുകള്‍ ലഭിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് എന്‍റെ നമ്പര്‍ ഒരു പോണ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്'' - വിദ്യാര്‍ത്ഥിനി പറഞ്ഞു. 

''മൂന്ന് പോണ്‍സൈറ്റുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ എടുത്തുമാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് വീഡിയോ ഓഡിയോ കോളുകള്‍ ചെയ്ത നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ആരെയും സംശയമില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. ഈ വിവരം പെണ്‍കുട്ടിയെ അറിയിച്ചു. അയാള്‍ക്കെതിരെ കേസെടുത്തു'' - സൈബര്‍ പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു
നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു