സീറ്റിനെച്ചൊല്ലി തർക്കം; ഓടുന്ന ട്രെയിനിൽനിന്ന് യുവാവിനെ തള്ളിയിട്ടു

By Web TeamFirst Published Dec 5, 2019, 10:53 PM IST
Highlights

രാവിലെ എട്ടരയോടുകൂടി ട്രെയിനിൽ‌ കയറിയ വിജയെ തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് കയറി സംഘം സീറ്റിൽനിന്ന് എഴുന്നേൽക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

മുംബൈ: സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ യാത്രക്കാർ ചേർന്ന് യുവാവിനെ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. 38കാരനായ വിജയ് ​ഗുപ്ത എന്നയാളെയാണ് മൂന്നംഗ സംഘം ട്രെയിനിൽനിന്ന് ബലമായി പിടിച്ച് പുറത്തേക്ക് തള്ളിയിട്ടത്. ഇയാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബത്തിനൊപ്പം മാന്‍ഖുഡിലാണ് വിജയ് താമസിക്കുന്നത്. പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ വിജയ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. രാവിലെ എട്ടരയോടുകൂടി ട്രെയിനിൽ‌ കയറിയ വിജയിയെ തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് കയറി സംഘം സീറ്റിൽനിന്ന് എഴുന്നേൽക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ, ഇതിന് വിസമ്മിച്ച വിജയിയെ സംഘം ആക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വലിച്ച് പുറത്തേക്കെറിയുകയുമായിരുന്നു. തിലക് ന​ഗറിനും കുർള സ്റ്റേഷനും മധ്യത്തിൽ വച്ചാണ് യുവാവിനെ അക്രമിസംഘം പുറത്തേക്ക് വലിച്ചെറിഞ്ഞത്.

ടെയിനിൽനിന്നു ട്രാക്കിലേക്ക് വീണ വിജയിയെ ​ഗുരുതര പരിക്കുകളോടെ റെയിൽവെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയുടെ കൈകളിലെ എല്ലുകൾ പൊട്ടിയതായും ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മൂന്നം​ഗസംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അക്രമിസംഘം സ്ഥിരമായി ഇതേ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണെന്നും വിജയ് ഇരുന്ന സീറ്റ് സംഘം കയ്യടിക്ക വച്ചിരിക്കുകയാണെന്നും ട്രെയിനിലെ മറ്റ് യാത്രക്കാർ‌ പറ‍ഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 
 
  


 

click me!