ചോക്ലേറ്റ് നല്‍കി കൂടെ കൂട്ടി, എട്ടുവയസുകാരിക്കുനേരെ ക്രൂര പീഡനം, പ്രതിക്കായി വലവിരിച്ച് പോലീസ്

Published : Sep 26, 2023, 02:41 PM IST
ചോക്ലേറ്റ് നല്‍കി കൂടെ കൂട്ടി, എട്ടുവയസുകാരിക്കുനേരെ ക്രൂര പീഡനം, പ്രതിക്കായി വലവിരിച്ച് പോലീസ്

Synopsis

പെണ്‍കുട്ടി ബന്ധുവീട്ടില്‍ പോയശേഷം തിരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം

ലക്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ബന്ധുവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതനായ ആള്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മഥുരയിലെ മഹാവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ദളിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടി ഗ്രാമത്തിലെ ബന്ധുവീട്ടില്‍ പോയത്. വൈകിട്ട് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ അജ്ഞാതനായ യുവാവ് പെണ്‍കുട്ടിക്ക് ചോക്ലേറ്റ് നല്‍കി പരിചയത്തിലായശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതി.

ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും അഡീഷനല്‍ പോലീസ് സൂപ്രണ്ട് ത്രിഗുണ്‍ ബിസെന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നുപോകന്നത് കണ്ട വീട്ടുകാര്‍ ഉടനെ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം ആഗ്രയിലെ എസ്.എന്‍. മെഡ‍ിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.പെണ്‍കുട്ടിയുുടെ പിതാവിന്‍റെ പരാതിയില്‍ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയതിന് കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നാലുവയസുകാരിയെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അയല്‍ക്കാരന്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ രീതിയില്‍ എട്ടുവയസുകാരിയും പീഡനത്തിനിരായായ സംഭവമുണ്ടാകുന്നത്. 
More stories...നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡനം; അയൽക്കാരനെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്