കാമുകിയുടെ മൂന്നു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Published : Feb 01, 2023, 10:09 PM ISTUpdated : Feb 01, 2023, 10:10 PM IST
കാമുകിയുടെ മൂന്നു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Synopsis

സ്വന്തം കാമുകിയുടെ മൂന്നു വയസുകാരിയാ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ കാമാക്ഷി പാളയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. 

ബെംഗളൂരു: സ്വന്തം കാമുകിയുടെ മൂന്നു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ കാമാക്ഷി പാളയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. 

പെൺകുട്ടിയുടെ അമ്മയുമായി ഒരു വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നു പ്രതിക്ക്. പെൺകുട്ടിയുടെ അമ്മ ഗാർമെന്റ്സ് ഫാക്ടറിയിലെ ജോലിക്കാരി അവിവാഹിതയായിരുന്നു. അമ്മ പുറത്തുപോയ സമയം,  കുട്ടി തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയായിരുന്നു യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. 

യുവതി മകൾക്കൊപ്പം ഒറ്റയ്ക്കായിരുന്നു താമസം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പെൺകുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതിനാൽ മൂർച്ചയേറിയ ആയുധം കൊണ്ട് തലയിൽ അടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി വിക്ടോറിയ മോർച്ചറിയിലേക്ക് മാറ്റി.

Read more:  ഫോണിലൂടെ വിശ്വാസം നേടി, കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽ

അതേസമയം, പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ്  ശിക്ഷ. മൂന്ന് ജീവപര്യന്തം ശിക്ഷയ്ക്കൊപ്പം പ്രതി ആറ്  ലക്ഷത്തി അറുപതിനായിരം രൂപ പിഴയും നൽകണമെന്നും കോടതി വിധിച്ചു. 2021 ൽ മലപ്പുറത്താണ് സംഭവം നടന്നത്. മുൻ മദ്രസ അധ്യാപകൻ ആണ് പ്രതി.

2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നുമുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14  കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയാണ് ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടും ഇയാൾ പീഡനം നടത്തിവന്നത്. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും