തിരുവല്ലയിൽ ആയയെ മർദിച്ച സംഭവം; സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു

Published : Feb 01, 2023, 02:56 PM IST
തിരുവല്ലയിൽ ആയയെ മർദിച്ച സംഭവം; സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു

Synopsis

ഇരുവള്ളിപ്പറ ഗവ എൽപി സ്കൂളിലെ അധ്യാപിക ശാന്തമ്മ സണ്ണിയാണ് ആയ ബിജി മാത്യുവിനെ മർദ്ദിച്ചത്. ശാന്തമ്മ സണ്ണിക്കെതിരെ കേസെടുത്ത പൊലീസ് ടീച്ചറുടെ മൊഴി എടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ആയയെ മർദിച്ച  പ്രീപ്രൈമറി സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവള്ളിപ്പറ ഗവ എൽപി സ്കൂളിലെ അധ്യാപിക ശാന്തമ്മ സണ്ണിയാണ് ആയ ബിജി മാത്യുവിനെ മർദ്ദിച്ചത്. ശാന്തമ്മ സണ്ണിക്കെതിരെ കേസെടുത്ത പൊലീസ് ടീച്ചറുടെ മൊഴി എടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

ഇന്നലെയായിരുന്നു സംഭവം. സ്കൂളിലെ കർട്ടൻ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. ക്ലാസ് മുറിയിൽ കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ടീച്ചർ ആയയെ തല്ലിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സംഭവത്തിൽ ശാന്തമ്മ സണ്ണിക്കെതിരെ ബിജി മാത്യു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. മുമ്പ് പലതവണയും ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും