
നബരംഗ്പുര്‍: ഭാര്യയുടെ ബന്ധുവും അയൽവാസിയുമായ ഗര്‍ഭിണിയായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഒഡിഷയിലെ ജഗന്നാഥ്പൂരിലാണ് സംഭവം. വിവരം പുറത്തുപറയരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതി നൽകിയതിന് പിന്നാലെ ദമ്പതികളായ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പീഡനത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയ ദമ്പതിമാര്‍ അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി, സംഭവം ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാൽ പിന്നാലെ ആയിരുന്നു പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുവതി പരാതി നൽകിയത്. ജഗന്നാഥ് പൂര്‍ ഗ്രാമത്തിൽ ഖട്ടിഗുഡ മേഖലയിൽ താമസിക്കുന്ന ഗര്‍ഭിണിയായ യുവതി ബന്ധുവും ആശാ വര്‍ക്കറുമായ പത്മ രുഞ്ജിക്കറിനടുത്ത് ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയെത്തി. ഫെബ്രുവരി 28-നായിരുന്നു ഇത്. യുവതിയെ വീട്ടിലേക്ക് വളിച്ചിരുത്തി, ഈ സമയം പത്മയുടെ ഭര്‍ത്താവ് യുവതിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്യാൻ ഭര്‍ത്താവിനെ സഹായിക്കുന്നതിനാപ്പം സംഭവം ഫോണിൽ പകര്‍ത്തുകയും ചെയ്തു.
വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിനോട് വീഡിയോ നീക്കം ചെയ്യാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍ക്കെതിരെ നടപടിയെടുക്കാൻ നിര്‍ദേശിച്ചതായും 21 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോ പുറത്തു വന്നതോടെ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam