ഓണ്‍ലൈന്‍ പ്രതികാര പോണിന് ഇരയായി മുംബൈ യുവാവ്

By Web TeamFirst Published Jan 7, 2020, 3:44 PM IST
Highlights

ഭാര്യയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിലൂടെ യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭീഷണി സഹിക്കാതായതോടെ യുവാവ് മുംബൈയിലെ എം.ഐ.ടി.സി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

മുംബൈ: ഓണ്‍ലൈന്‍ പ്രതികാര പോണിന് ഇരയായി മുംബൈ യുവാവ്. ഓണ്‍ലൈനില്‍ മസാജ് സര്‍വീസിനായി തിരഞ്ഞതാണ് മുപ്പതുകാരന്‍റെ കുടുംബത്തിന് തന്നെ വിപത്തായത്. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ മസാജിനായി ആവശ്യപ്പെട്ട യുവാവിനോട് തൊട്ടുപിന്നാലെ 50,000 രൂപ നല്‍കണമെന്ന് ഭീഷണി ലഭിക്കുകയായിരുന്നു. എന്നാല്‍ യുവാവ് തുക നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഇയാളുടെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ഡേറ്റിംഗ് ആപ്പിലൂടെ പരസ്യമാക്കി. ലൈംഗിക തൊഴിലാളി എന്ന പേരിലാണ് യുവാവിന്റെ ഭാര്യയുടെ ചിത്രം തട്ടിപ്പുകാര്‍ പരസ്യമാക്കിയത്. 

ഭാര്യയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിലൂടെ യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭീഷണി സഹിക്കാതായതോടെ യുവാവ് മുംബൈയിലെ എം.ഐ.ടി.സി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യുവാവിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കിയ തട്ടിപ്പുകാര്‍ ഫേസ്ബുക്കില്‍ നിന്നും ഇയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചത്. ശേഷം ചിത്രം മോര്‍ഫ് ചെയ്ത് ഡേറ്റിംഗ് ആപ്പിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം 14നാണ് യുവാവ് മസാജ് സര്‍വീസിനായി ഓണ്‍ലൈനില്‍ അന്വേഷിച്ചത്. തൊട്ടുപിന്നാലെ 16 മുതല്‍ ഭീഷണി തുടങ്ങി. ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിന്‍റെ ലിങ്ക് വാട്ട്സ്ആപ്പില്‍ ലഭിച്ചപ്പോഴാണ് യുവാവ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. ഓണ്‍ലൈനില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.

click me!