
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്‍റെ നിർദേശത്തിൽ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റിൽ വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്നു പ്രതി ബാബു ഒളിവില്‍ പോയി. ഇയാളെ മഞ്ചേരിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആർ രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ പി അബ്ദുൽ റഹീം, സിപിഒ മരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More : കാട്ടാനയെ കണ്ട് ഭയന്നോടി ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്; ഗർഭസ്ഥ ശിശു മരിച്ചു, ആശുപത്രിയലെത്തിച്ചത് ജീപ്പില്‍
അതിനിടെ കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകെതിരെ പൊലീസ്കേ സെടുത്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹീന്‍റെ പരാതിയില്‍ അറബിക് അധ്യാപകനായ കമറുദ്ദീനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. വരാന്തയില്‍ കൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി.തുടർന്ന് രാത്രി ഒരു മണിയോടെ മാഹിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More : വീട്ടുകാരറിയാതെ വൃദ്ധസദനം തേടിയിറങ്ങി; വയോധികയ്ക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പൊലീസും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam