കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട്, ശിക്ഷ 111 വർഷം കഠിന തടവ്, സാക്ഷി കൂറ് മാറിയിട്ടും ബന്ധു കുടുങ്ങിയത് ഇങ്ങനെ

Published : Feb 01, 2024, 01:39 AM IST
കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട്, ശിക്ഷ 111 വർഷം കഠിന തടവ്, സാക്ഷി കൂറ് മാറിയിട്ടും ബന്ധു കുടുങ്ങിയത് ഇങ്ങനെ

Synopsis

ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി  പീഡിപ്പിക്കുകയായിരുന്നു.

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരംപോക്സോ കോടതി. ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചത്.

രണ്ടുവർഷം മുമ്പ് നടന്ന ക്രൂരപീഡനത്തിലാണ് നാദാപുരം പോക്സോ കോടതി വിധി. ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി  പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറയാതിരിക്കാൻ പെൺകുട്ടിയെ ഇയാൾ ദേഹോപദ്രവും ഏ‍ൽപ്പിക്കുകയും ചെയ്തിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് കിട്ടിയ രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ നടത്തിയ അന്യേഷണത്തിലാണ് പീഡന വിവരംപുറത്തറിയുന്നത്. 

സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉൾപെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിചാരണവേളയിൽ അതിജീവിതയുടെ ഒരു ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.കേസ് ഒത്തുതീർപ്പിനായി വീണ്ടും സാക്ഷി വിസ്താരം നടത്താൻ പ്രതി ഭാഗം അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കിയിരുന്നു.  അഡ്വ. മനോജ് അരൂർ ആണ് പ്രോസിക്യൂട്ടർ.

Read More :  മദ്യം വാങ്ങാൻ പണം നൽകിയില്ല; സ്വർണ്ണപണിക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു, ഉണ്ണിക്കുട്ടൻ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും