മദ്യം വാങ്ങാൻ പണം നൽകിയില്ല; സ്വർണ്ണപണിക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു, ഉണ്ണിക്കുട്ടൻ അറസ്റ്റിൽ

Published : Feb 01, 2024, 01:22 AM IST
മദ്യം വാങ്ങാൻ പണം നൽകിയില്ല; സ്വർണ്ണപണിക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു, ഉണ്ണിക്കുട്ടൻ അറസ്റ്റിൽ

Synopsis

അമ്പത്തിനാലുകാരനായ മധുവിനെ ഉണ്ണിക്കുട്ടൻ  ഇഷ്‌ടിക കൊണ്ട് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

വിയ്യൂർ: തൃശ്ശൂരിൽ മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ കോൺക്രീറ്റ് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ ആൾ മരിച്ചു. തൃശൂർ വിയ്യൂർ സ്വദേശിയായ സ്വർണപണിക്കാരൻ മധുവാണ് മരിച്ചത്. സംഭവത്തിൽ മധുവിന്‍റെ പരിചയക്കാരനും വിയ്യൂർ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്പത്തിനാലുകാരനായ മധുവിനെ ഉണ്ണിക്കുട്ടൻ  ഇഷ്‌ടിക കൊണ്ട് ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ്  വിയ്യൂരിഷ വെച്ച് മധുവിന് ഇഷ്ടിക കൊണ്ടുള്ള അടിയേക്കുന്നത്. പരിചയക്കാരനായ വിയ്യൂർ സ്വദേശി ഉണ്ണിക്കുട്ടൻ മധുവിനോട് മദ്യപിക്കാൻ പണം ചോദിച്ചിരുന്നു. എന്നാൽ മധു പണം നൽകിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ  തർക്കമുണ്ടായി. 

മധുവിൻ്റെ കൈവശമുള്ള പണം മദ്യപിക്കാൻ തരണമെന്ന് ഉണ്ണിക്കുട്ടൻ ആവശ്യപ്പെട്ടു. ഇതു നൽകാത്തതിൻ്റെ അരിശത്തിൽ സമീപത്ത് നിന്നും ഇഷ്ടിക എടുത്ത് മധുവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മധു ഇന്നലെ മരണപ്പെട്ടത്. അടിയേറ്റ് മധുവിന്‍റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉണ്ണിക്കുട്ടനെ പിന്നീട് വിയ്യൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : ഭാര്യയുടെ ഹണി ട്രാപ്പിന് കൂട്ട് ഭർത്താവ്, 59കാരന്‍റെ തുണിയഴിച്ച് റൂബീനയ്ക്കൊപ്പം ഫോട്ടോ, തട്ടിയത് 5 ലക്ഷം!
 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും