പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, പ്രതികൾ അറസ്റ്റിൽ  

Published : Jun 07, 2023, 10:31 PM IST
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, പ്രതികൾ അറസ്റ്റിൽ  

Synopsis

വയനാട് കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്, തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, കൊളഗപ്പാറ സ്വദേശി സജിത്ത് എന്നിവരെയാണ് മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും  ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്, തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, കൊളഗപ്പാറ സ്വദേശി സജിത്ത് എന്നിവരെയാണ് മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ജ്യോതിഷ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ദൃശ്യങ്ങൾ ലഭിച്ച മറ്റ് രണ്ട് പ്രതികൾ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.  കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം 

 


 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്