ആക്രമണത്തിൽ പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് കൈകൾക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം കാർ കത്തിച്ചു. കണ്ണൻകുഴി സ്വദേശി പ്രദീപിനാണ് വെട്ടേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി തിരികെ വീട്ടിലേക്ക് വരികയായിരുന്നു പ്രദീപ്. വീട് എത്തുന്നതിന് 500 മീറ്റർ മുൻപാണ് മൂന്നംഗ സംഘം പ്രദീപിന്റെ കാർ തടഞ്ഞത്. കാരണം ഇല്ലാതെ സംഘം പ്രദീപിനോട് തട്ടിക്കയറി.
തുടർന്ന് കൈവശമുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രദീപിനെ വെട്ടി. ഒരു വിദത്തിലാണ് പ്രദീപ് അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടോടിയത്. തിരികെ പ്രദേശവാസികളെയും കൂട്ടി സ്ഥലത്തെത്തിയ പ്രദീപ് കാണുന്നത് കാർ നിന്ന് കത്തുന്നത്. ആക്രമണത്തിൽ പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് കൈകൾക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.




