തോക്കിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കവേ വെടിപൊട്ടി, യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Nov 8, 2020, 11:23 AM IST
Highlights

തലയിലേക്ക്  പിസ്റ്റൾ ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കവേ അബന്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് കൂടെയുള്ള സുഹൃത്തും കേസിലെ ദൃക്സാക്ഷിയായ നകുൽ ശർമയുടെ മൊഴി.

നോയിഡ: തോക്ക് വെച്ച് സെൽഫി എടുക്കാൻ ശ്രമിക്കവേ അബദ്ധത്തിൽ വെടി പൊട്ടി യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡ സ്വദേശി 22 വയസുകാരൻ സൗരവ് മാവിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു വിവാഹച്ചടങ്ങിന് പങ്കെടുക്കാനായി കാറിൽ പോകുകയായിരുന്നു സൗരവ്. അതിനിടെയാണ് സംഭവമുണ്ടായത്. 

തലയിലേക്ക് പിസ്റ്റൾ ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കവേ അബന്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ്  കൂടെയുണ്ടായിരുന്ന സുഹൃത്തും കേസിലെ ദൃക്സാക്ഷിയായ നകുൽ ശർമയുടെ മൊഴി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സുഹൃത്ത് നകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സെൻട്രൽ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. പിസ്റ്റളിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

click me!