ബെംഗളൂരുവില്‍ സ്കൂൾ ബസിൽ യുവതി ബലാത്സം​ഗത്തിനിരയായി, പ്രതി ഡ്രൈവർ

Published : Nov 30, 2022, 09:04 PM ISTUpdated : Nov 30, 2022, 09:12 PM IST
ബെംഗളൂരുവില്‍ സ്കൂൾ ബസിൽ യുവതി ബലാത്സം​ഗത്തിനിരയായി, പ്രതി ഡ്രൈവർ

Synopsis

യുവതി സംഭവം മകനെ അറിയിച്ചു. ബസിന്റെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്തു.

ബെംഗളൂരു: ബെം​ഗളൂരുവിൽ യുവതി ബലാത്സം​ഗത്തിനിരയായി. സ്കൂൾ ബസിനുള്ളിൽവെച്ചാണ് ഡ്രൈവർ യുവതിയെ ബലാത്സം​ഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം നിയന്ദനല്ലി ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബസ് നിർത്തി യുവതി ബസിനുള്ളിൽ പ്രവേശിച്ചു. എന്നാൽ ബസ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് ബസിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലായത്. കൈലാസഗിരിയിലെ മലൈ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള നാഗരഭാവി സർവീസ് റോഡിലേക്ക് ഡ്രൈവർ ബസോടിച്ചു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ബലാത്സംഗത്തിനിരയാക്കി.

യുവതി സംഭവം മകനെ അറിയിച്ചു. ബസിന്റെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. മകൻ എത്തി ഡ്രൈവറുമായി മൽപ്പിടുത്തമുണ്ടായി. ഇതുകണ്ട ഒരാൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ബസ് ഡ്രൈവർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഐപിസി 307, 376, 504, 506, 325, 354 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശിവകുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ബെംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. ഇല്ക്ട്രോണിക് സിറ്റിയില്‍ വെച്ചാണ് ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായിരുന്ന 2 പ്രതികളിൽ ഒരാളുടെ സുഹൃത്തായ യുവതിയാണ് പൊലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടിൽ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് യുവതിയെ കൂടി പൊലീസ് കസ്റ്റഡ‍ിയിലെടുത്തത്.

ബംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിയുടെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ച്, യുവതി പിടിയിൽ

ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ ബൈക്ക് ടാക്സി ബുക്ക് ചെയ്ത പെൺകുട്ടിയെ ഇവര്‍  തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. എന്നാൽ ഇവരുടെ ഭീഷണി പെൺകുട്ടി വകവെച്ചില്ല. ആ പെണ്‍കുട്ടി ഇലക്ട്രോണിക്ക് സിറ്റി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബൈക്ക് ടാക്സി ബുക്ക് ചെയത വിവരങ്ങൾ പരിശോധിച്ച  പൊലീസ് നീലാദ്രി നഗർ സ്വദേശികളായ അറാഫത്ത്  , ഷഹാബുദ്ദീൻ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് അറാഫത്തിന്‍റെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്ന് വ്യക്തമായത്. ഇതോടെയാണ് ഈ യുവതിയേയും പൊലീസ്  പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ