സ്വന്തം വിവാഹം മുടക്കാന്‍ വരന്‍റെ 'തട്ടിക്കൊണ്ടുപോകല്‍' നാടകം; പൊളിഞ്ഞത് ഇങ്ങനെ.!

By Web TeamFirst Published Apr 25, 2019, 10:06 AM IST
Highlights

രവിക്ക് ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രേമം ഉണ്ടായിരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച രവിയെ നിര്‍ബന്ധിച്ചാണ് മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിപ്പിച്ചത്

ജാന്‍ത്സി: സ്വന്തം വിവാഹം മുടക്കാന്‍ തന്നെ തട്ടിക്കൊണ്ടുപോയതായി നടകം കളിച്ച് 5 ലക്ഷം വീട്ടുകാരില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ച വരന്‍ അറസ്റ്റില്‍. ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരന്‍ എഞ്ചിനീയറാണ് പൊലീസ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഇയാള്‍ പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19ന് ഇവിടെ നിന്ന് പുറപ്പെട്ട ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാടകം നടത്തുകയായിരുന്നു. ഒടുക്കം തന്‍റെ വസ്ത്രങ്ങള്‍ എടുക്കാന്‍ രഹസ്യമായി താമസസ്ഥലത്ത് എത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഏപ്രില്‍ 19ന് തന്‍റെ സഹതാമസക്കാരോട് ഏപ്രില്‍ 23ന് തന്‍റെ വിവാഹമാണെന്നും. താന്‍ വീട്ടില്‍ പോവുകയാണെന്നും അറിയിച്ച് രവി സിംഗ് ദില്ലി വിട്ടത്. തങ്ങള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കിയെന്നും. ഒരുതരത്തിലുമുള്ള സന്തോഷ കുറവ് രവിക്ക് ഉണ്ടായിരുന്നില്ലെന്നും സഹതമാസക്കാര്‍ പറഞ്ഞു.

എന്നാല്‍ ഇവിടെ നിന്നും ഇറങ്ങിയ രവി ഉത്തര്‍പ്രദേശിലെ ജാന്‍ത്സിയിലെ വീട്ടിലേക്ക് പോകുന്നതിന് പകരം ബസിന് ചാണ്ഡിഗഡിലേക്കാണ് പോയത്. അവിടെ നിന്നും രവി തന്‍റെ ഫോണില്‍ നിന്ന് തന്നെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും 5 ലക്ഷം അവര്‍ക്ക് മോചനദ്രവ്യം കൊടുക്കണമെന്നും സന്ദേശം അയച്ചു.

ഇത് അറിഞ്ഞ് രവിയുടെ അമ്മ കുഴഞ്ഞ് വീണ് ആശുപത്രിയിലായി. ബന്ധുകള്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണിന്‍റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഗുരുഗാവ് പൊലീസിന്‍റെ എട്ട് അംഗ സംഘം നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ദില്ലിയിലെത്തിയ രവിയെ പിടികൂടി.

രവിക്ക് ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രേമം ഉണ്ടായിരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച രവിയെ നിര്‍ബന്ധിച്ചാണ് മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിപ്പിച്ചത്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ രവി കണ്ടെത്തിയ മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകല്‍ നാടകം. വീട്ടുകാര്‍ നല്‍കുന്ന പണം കൈക്കലാക്കി കാമുകിക്ക് ഒപ്പം ജീവിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
 

click me!