
കോട്ടയം: കോട്ടയത്തെ മുണ്ടക്കയത്ത് അയൽവാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന പ്രതി പിടിയില്‍. മരിച്ചയാളുടെ അയൽവാസിയായ ബിജു ആണ് പൊലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു - 53 ) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ടത്. നേരത്തെ, വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സാബുവും അയൽവാസി ബിജുവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam