മലപ്പുറം സ്വദേശി കർണാടകയില്‍ ആത്മഹത്യ ചെയ്ത സംഭവം; രണ്ട് മലയാളികൾ പിടിയില്‍

Published : Jun 13, 2020, 10:57 PM IST
മലപ്പുറം സ്വദേശി കർണാടകയില്‍ ആത്മഹത്യ ചെയ്ത സംഭവം; രണ്ട് മലയാളികൾ പിടിയില്‍

Synopsis

കോഴിക്കോട് നാദാപുരം സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരാണ് ചാമ്‌രാജ് നഗർ പൊലീസിന്റെ കസ്റ്റഡിയിലായത്. 

ബെംഗളൂരു: കർണാടക ചാമരാജ് നഗറിൽ സ്വകാര്യ ലോഡ്ജിൽ മലപ്പുറം സ്വദേശിയായ ഹംസ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു മലയാളികൾ കസ്റ്റഡിയിൽ. കോഴിക്കോട് നാദാപുരം സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരാണ് ചാമ്‌രാജ് നഗർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഇവരുമായി ഹംസയ്ക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്നും ആത്മഹത്യ പ്രേരണ ഇവരിൽ നിന്നുണ്ടായതാമെന്നും പൊലീസ് പറഞ്ഞു.

ഹംസ എട്ട് വര്‍ഷത്തോളമായി ചാമരാജ് നഗറിൽ ലോഡ്ജും ബേക്കറിയും നടത്തി വരികയായിരുന്നു. ലോഡ്ജ് മുറിയില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ഹംസയുടെ മൃതദേഹം കണ്ടെത്തിയത്. ഹംസയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്