ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് വ്യായാമ ഉപകരണം, കിട്ടിയത് ചാണകം; പരാതിയുമായി യുവാവ്

By Web TeamFirst Published Jun 13, 2020, 11:15 PM IST
Highlights

കൈകളുടെ വ്യായാമത്തിനുള്ള റോളര്‍  ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതിന് പകരം കിട്ടിയത് ഒരു പായ്ക്കകറ്റില്‍ നിറയെ ചാണകമാണ്.

കോഴിക്കോട്: ഓണ്‍ലൈൻ വ്യാപാര സ്ഥാപനം വഴി വ്യായാമത്തിനുള്ള ഉപകരണം വാങ്ങാൻ ശ്രമിച്ചയാൾക്ക് ചാണകം കിട്ടിയതായി പരാതി. കോഴിക്കോട് മാവൂർ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ ബുക്കിംഗില്‍ എട്ടിന്‍റെ പണി കിട്ടിയത്. കൈകളുടെ വ്യായാമത്തിനുള്ള റോളര്‍  ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതിന് പകരം കിട്ടിയത് ഒരു പായ്ക്കകറ്റില്‍ നിറയെ ചാണകമാണ്.
 
ഇങ്ങനെയൊരു ചതി രാഹുൽ പ്രതീക്ഷിച്ചതേയില്ല, ലോക്ഡൗണ്‍കാലത്ത് വീട്ടിലിരുന്ന് വ്യായാമം ചെയ്ത് ശരീരം നന്നാക്കാൻ ആഗ്രഹിച്ചാണ് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് വ്യായാമത്തിനുള്ള ഉപകരണം ബുക്ക് ചെയ്തത്. 450 രൂപ വില വരുന്ന ഉപകരണം ഒന്‍പത് ദിവസത്തിന് ശേഷം കൊറിയറായാണ് കിട്ടിയത്. വിതരണം ചെയ്യുന്ന സ്ഥലത്ത് നേരിട്ടെത്തി സാധനം വാങ്ങിയ രാഹുല്‍ പായ്ക്കറ്റ് തുറന്നപ്പോള്‍  ഞെട്ടിപ്പോയി. 
 
കവറില്‍ നിറയെ ഉണക്ക ചാണകം. കബളിപ്പിക്കപ്പെട്ടതോടെ രാഹുല്‍ ഓണ്‍ലൈൻ വ്യാപാര സ്ഥാപന  അധികൃതരുമായി ബന്ധപ്പെട്ട. പാർസൽ തിരിച്ചയക്കാനായിരുന്നു ഇവരുടെ നിർദ്ദേശം. പണം തിരികെ നൽകാമെന്നും ഉറപ്പു നൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ  നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് രാഹുലിന്‍റെ തീരുമാനം.

click me!