മൊബൈൽ ഫോൺ ഉപയോ​ഗത്തിൽ സംശയം; യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published : Apr 22, 2022, 07:03 PM IST
മൊബൈൽ ഫോൺ ഉപയോ​ഗത്തിൽ സംശയം; യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Synopsis

ഭാര്യ മൊബൈലിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.  

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോ​ഗത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബെം​ഗളൂരു കാവേരിപുരയിലാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് ടാക്സി ഡ്രൈവറായ അശോക് ഭാര്യ വനജാക്ഷിയെ (31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട്  വഴക്കിട്ടിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ വനജാക്ഷിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 15 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. വനജാക്ഷി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്തിരുന്നത്. കൂടാതെ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിക്കുകയും ചെയ്തിരുന്നു. 

ഭാര്യ മൊബൈലിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് വിറകെടുത്ത് മർദിച്ചതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്