
ബലന്ദ്ഷഹർ: മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ ഭാര്യ തയ്യാറാകാത്തതിന്റെ പേരിൽ മദ്യപാനിയായ ഭർത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടു.
ഭാര്യ വിസമ്മതിപ്പോൾ ഇയാൾ അവരെ മർദ്ദിച്ചു. പിന്നീടാണ് മൂന്നു വയസ്സുകാരനായ മകനെ ഉപദ്രവിച്ചത്. മർദ്ദനത്തിൽ കുട്ടിക്ക് അതിഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഖുർജ പ്രദേശത്തെ ആശുപത്രിയിൽ ഉടനടി എത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിന് ശേഷം ബഞ്ചാര ഗ്രാമത്തിൽ നിന്ന് ഓടിപ്പോയതായി ഖുർജയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. 304 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam