
തൃശൂര്‍: ആന്ധ്രയിൽ നിന്ന് തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേർ തൃശൂരിൽ പിടിയിൽ. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോൻ എന്നിവരാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. 20 കിലോ കഞ്ചാവാണ് പിടികൂടിയത്. വിജയവാഡയിലേക്ക് നാളികേരം കൊണ്ടുപോയ ശേഷം തിരിച്ച് നാട്ടിലേക്ക് തണ്ണിമത്തനുമായി വരുന്പോഴാണ് ഇവർ പിടിയിലായത്.
നൂറുകണക്കിന് തണ്ണിമത്തൻ താഴെയിറക്കി പരിശോധിച്ചപ്പോഴാണ് 10 പായ്ക്കറ്റുകളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. ലോക്ക്ഡൗൺ കാലത്ത് ചെക്ക് പോസ്റ്റ് കടന്ന് അശ്യവസ്തുക്കൾ കൊണ്ടുവരുന്നത് എളുപ്പമായതിനാലാണ് പ്രതികൾ ഈ മാർഗ്ഗം ഉപയോഗിച്ചത്. കുറഞ്ഞ വിലയ്ക്കാണ് ഇവർ വിജയവാഡയിൽ നിന്നും കഞ്ചാവ് വാങ്ങിയത്. ചെറിയ പായ്ക്കറ്റുകളാക്കി മൂന്നിരട്ടി വിലക്ക് വിൽക്കാനായിരുന്നു പദ്ധതി. നിലവിൽകഞ്ചാവ് കിലോയ്ക്ക് ഒരു ലക്ഷത്തിലേറെ വിലയുണ്ട്.
പ്രതികൾ പല തവണ അടിപിടി കേസുകളിൽ പ്രതികളായിരുന്നു. പ്രതിയായ ഷാഹിദ് നേരത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊറോണ കാരമമാണ് വിയ്യൂർ ജയിലിൽ നിന്ന് ഇയാൾക്ക് പരോൾ അനുവദിച്ചത്. ഈസ്റ്റ് എസ്ഐ വിമോദിന്റെ നേതൃത്ത്വത്തിലായിരുന്നു പൊലീസ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam