
ചെന്നൈ: സ്വര്‍ണ മൊത്ത വ്യാപാര കേന്ദ്രമായ മോഹന്‍ലാല്‍ ഗ്രൂപ്പില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 500 കോടിയിലധികം അനധികൃത സ്വത്ത്. മോഹന്‍ ലാല്‍ ഗ്രൂപ്പിന്‍റെ 32 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വലിയ രീതിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. തമിഴ്നാട്ടിലെ ചെന്നൈ, സേലം, കോയമ്പത്തൂര്‍, ട്രിച്ചി, മധുരൈ, തിരുനെല്‍വേലി എന്നിവടങ്ങളിലെ റെയ്ഡിന് പുറമേ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
പിടിച്ചെടുത്ത അനധികൃത സ്വത്തിന്‍റെ കണക്കുകൂട്ടല്‍ ഫോറന്‍സിക് വിദഗ്ധര്‍ തുടരുകയാണെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. 814 കിലോ സ്വര്‍ണമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഈ സ്വര്‍ണം മോഹന്‍ലാല്‍ ഗ്രൂപ്പ് ഒരു രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. 2018-19 വര്‍ഷത്തില്‍ മാത്രം 102 കോടി രൂപയാണ് മോഹന്‍ലാല്‍ ഗ്രൂപ്പ് കണക്കില്‍പ്പെടുത്താതെ ശേഖരിച്ചിട്ടുള്ളത്.
ഇവരുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019, 2020 വര്‍ഷത്തെ കണക്കുകള്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ആദായ വകുപ്പ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്ലാതെയായിരുന്നു ഇവിടെ നിന്നുള്ള സ്വര്‍ണ വില്‍പനയുടെ ഏറിയ പങ്കുമെന്നാണ് ആദായ വകുപ്പ് വിശദമാക്കുന്നത്.
ചെന്നൈ ഓഫീസില്‍ മാത്രമായി കഴിഞ്ഞ വര്‍ഷം 102 കോടിയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. തങ്കക്കട്ടി വ്യാപാരത്തില്‍ ഇന്ത്യയിലെ തന്നെ പ്രമുഖരാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്സ്. ബിസിനസ് ഇടപാടുകള്‍ സ്വര്‍ണമായതിനാല്‍ കണക്കില്‍പ്പെടാത്ത വരുമാനം ഇനിയു കൂടുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam