
ആലുവ: ആരോഗ്യ വകുപ്പ് ജീവനക്കാരൻ ചമഞ്ഞ് വീടുകളിൽ കയറിയയാൾ ആലുവയിൽ പിടിയിലായി.കോതമംഗലം സ്വദേശി ദിലീപ് കുമാറാണ് പിടിയിലായത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അശ്ലീല ചോദ്യങ്ങൾ ചോദിച്ചതോടെ വീട്ടുകാർ പഞ്ചായത്ത് അധികൃതരെ വിളിച്ച് വരുത്തുകയായിരുന്നു .ആലുവ ചൂർണ്ണിക്കരയിലെ വീടുകളിലാണ് ദിലീപ് കയറിയത്.
ആരോഗ്യവകുപ്പിൽ നിന്നെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സ്ത്രീകൾ മാത്രം ഒറ്റയ്ക്കുള്ള വീടുകളിൽ ഇയാൾ എത്തുന്നത്. ഇയാളുടെ ചോദ്യങ്ങൾ കേട്ട് പേടിച്ച ഒരു വീട്ടമ്മ ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആലുവ ചൂര്‍ണിക്കര പ്രദേശത്തെ ചില വീടുകളിലാണ് ഇയാൾ വീടുകളിൽ കയറുന്നത്. സ്ത്രീകളുടെ ലൈംഗീക ജീവിതവുമായി ബന്ധപ്പെട്ടും ദാമ്പത്യ ജീവിതത്തിലെ കാര്യങ്ങളുമാണ് ഇയാൾ ചോദിച്ചത്.
ചൂര്‍ണിക്കരയിലെ ചില വീടുകളിൽ കയറി ഇയാൾ സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും ഇയാൾ ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ശേഖരിച്ച പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോതമംഗലം സ്വദേശിയായ ദിലീപ് ഒരു വെൽഡിംഗ് തൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.
കൊടുങ്ങല്ലൂരിൽ വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു
തൃശ്ശൂർ: കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു. കോലോപ്പുരയ്ക്ക് സമീപത്തുള്ള നിർമ്മലയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണ്ണവും, പണവും നഷ്ടപ്പെട്ടതായി നിർമ്മല പറഞ്ഞു. വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലും, ജനലഴി നീക്കം ചെയ്ത നിലയിലുമാണ്. നഗരത്തിലെ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ നിർമ്മല ജോലിക്ക് പോയി വൈകീട്ട് മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ. ബൈജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam