Latest Videos

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ഡോക്ടർ അറസ്റ്റിൽ

By Web TeamFirst Published Oct 17, 2022, 6:29 PM IST
Highlights

വീട്ടിൽ കൺസൾട്ടേഷനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയിൽ ഹാജരാക്കും.

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കൺസൾട്ടേഷനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം, കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. 

വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് മനസിലാക്കിയ ശേഷമായിരുന്നു അധ്യാപകന്‍ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പ്രിന്‍സിപ്പാള്‍ പരാതി പൊലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. 

തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ അറിയപ്പെടുന്ന കെഎസ്ടിഎ ഭാരവാഹിയുമാണ്. നേരത്തെ ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നത്. 

click me!