
തിരുവനന്തപുരം: പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്. തിരുവനന്തപുരം അതിവേഗ കോടതിയാണ് (trivandrum fast track court) പോക്സോ വകുപ്പുകൾ (pocso case) പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിത അവസാനം വരെ ശിക്ഷിച്ചത്. ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അതിവേഗ കോടതി ശിക്ഷ ഇന്ന് പ്രഖ്യാപിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam