ഫത്തേപ്പൂര്‍ ബലാത്സംഗം: പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Dec 15, 2019, 04:21 PM IST
ഫത്തേപ്പൂര്‍ ബലാത്സംഗം: പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഉദിപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്...

ലക്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പതിനെട്ടുകാരിയെ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണുള്ളത്. 

ഉദിപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തെ ഗ്രാമത്തില്‍ തമാസിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ശേഷം മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തി അയല്‍വാസികളാണ് അവളെ ആശുപത്രിയിലെത്തിച്ചത്. ഉന്നാവ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ബലാത്സംഗവാര്‍ത്ത പുറത്തുവരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു, പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ
മര്‍ച്ചന്റ് നേവിയിലെ ഉയര്‍ന്ന ശമ്പള ജോലി; പിന്നാലെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് ഏലംകുളം സ്വദേശി അറസ്റ്റില്‍